Mangalam Mangalam
മംഗളം മംഗളം മംഗളമേ (3)
ഇന്നു വിവാഹിതരാം (വരന്) നും (വധു) നും
മംഗളം നേരുന്നു ഞങ്ങളീ നല്‍നേരം
ഭംഗമില്ലാതെ മോദാല്
ആശിഷം നല്കയെന്നും യേശു നാഥാ…
സേവിക്ക യഹോവയെ നിങ്ങള്‍ കുടുംബമായി
ജീവിതസാഗര വന്‍തിരമാലയില്‍
കൈവിടാ കര്‍ത്തനവന്‍
ആശിഷം നല്കയെന്നും യേശു നാഥാ…
ജീവിത പൂവാടിയില്‍ മുല്ലകളാകും നിങ്ങള്‍
സൌരഭ്യം വീശട്ടെ കാന്തിപരത്തട്ടെ
സൌഭാഗ്യ സംപൂര്‍ണരായ്
ആശിഷം നല്കയെന്നും യേശു നാഥാ…