Vandhanam Yeshu Para – വന്ദനം യേശുപരാ

Vandhanam Yeshu Para
വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ!
വന്ദനം ചെയ്യുന്നു നിന്നടിയാര് തിരു നാമത്തിന്നാദരവായ്

1. ഇന്നു നിന് സന്നിധിയില് അടിയാര്ക്കു വന്നു ചേരുവതിനായ്
തന്ന നിന്നുന്നതമാം കൃപയ്ക്കഭി-വന്ദനം ചെയ്തിടുന്നേ (വന്ദനം ..)

2. നിന്രുധിരമതിനാല് പ്രതിഷ്ഠിച്ച-ജീവപുതുവഴിയായ്
നിന്നടിയാര്ക്കു-പിതാവിന് സന്നിധൌ-വന്നിടാമേ സതതം (വന്ദനം ..)

3. ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കള്ക്കരുളാന്
പാത്രതയേതുമില്ല നിന്റെ കൃപയെത്ര വിചിത്രമഹോ (വന്ദനം ..)

4. വാനദൂതഗണങ്ങള് മനോഹര ഗാനങ്ങളാല് സതതം
ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്കു (വന്ദനം ..)

5. മന്നരില് മന്നവന് നീ മനുകുലത്തിന്നു രക്ഷാകാരന് നീ
മിന്നും പ്രഭാവമുള്ളോന് പിതാവിനു സന്നിഭന് നീയല്ലയോ (വന്ദനം ..)

6. നീയൊഴികെ ഞങ്ങള്ക്കു സുരലോകെയാരുള്ളു ജീവനാഥാ
നീയൊഴികെയിഹത്തില് മറ്റാരുമില്ലാഗ്രഹിപ്പാന് പരനേ (വന്ദനം ..)

Vandhanam Yeshu Para Ninakennum
vandhanam Yeshu para
Vandhanam cheiyunnu Ninnadiyar thiru namathinnadharamai

1) Innu Nin sannithiyil adiyarku
vannu’cheruvathinai
Thanna Nin’unnathamam krupakabhi’vandhanam
cheithidunnu

3) Ithra mahathwamulla padhaviye ippuzhu’kalkarulan
Pathrathaye’thumilla Ninte krupa’yethra vichithramaho

4) Vanadhootha genangal manohara ganangalal sathatham
Unamenniye pukazhthi sthuthikunna vanavane Ninaku

5) Mannaril mannavan Nee manukulathinu rekshakaran Nee
Minnum’prebhavamullon Pithavinu sannibhan Neeyallayo

6) Neeyozhike njangalku suraloke arullu Jeeva natha
Neeyozhike ihathil mattarumilla agrehippan Parane

Leave a Reply

Your email address will not be published. Required fields are marked *